---
title: "മദ്യലഹരിയിലുണ്ടായ സംഘർഷം,ഗൃഹനാഥൻ കൊല്ലപ്പെട്ടു."
english_title: "The head of the house was killed in a drunken conflict."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/102663/The head of the house was killed in a drunken conflict."
published_at: "2023-03-12T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d716197ce7_images.jpeg"
keywords: []
---

# മദ്യലഹരിയിലുണ്ടായ സംഘർഷം,ഗൃഹനാഥൻ കൊല്ലപ്പെട്ടു.

> **Lead Summary:** പാലാ.... മദ്യലഹരിയിലുണ്ടായ സംഘർഷത്തെ തുടർന്നു മേലുകാവ് ഞീഴൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. മേലുകാവ് പാണ്ടിയമ്മാൻ മഞ്ഞമ്പറയിൽ കുഞ്ഞുമോൻ ആണ് മരിച്ചത്.

## Article Content

പാലാ.... മദ്യലഹരിയിലുണ്ടായ സംഘർഷത്തെ തുടർന്നു മേലുകാവ് ഞീഴൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. മേലുകാവ് പാണ്ടിയമ്മാൻ മഞ്ഞമ്പറയിൽ കുഞ്ഞുമോൻ ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തെ തുടർന്ന് മർദനമേറ്റാണ് മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, സംഘർഷം കണ്ട് നാട്ടുകാർ വിളിച്ചിട്ടും മേലുകാവ് പൊലീസ് സംഘം സ്ഥലത്ത് എത്താൻ ഉയർന്നിട്ടുണ്ട്. എട്ടരയോടെയായിരുന്നു സംഭവമെന്ന് നാട്ടുകാർ പറയുന്നു. അയൽവാസികളായ രണ്ടു പേർ ചേർന്ന് കുഞ്ഞുമോനെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടർന്ന് സംഘർഷം രൂക്ഷമായതോടെ നാട്ടുകാർ പൊലീസിനെ വിളിച്ചു. ഫോൺ വിളിയെത്തി അരമണിക്കൂറിന് ശേഷമാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന്, മർദനമേറ്റ കുഞ്ഞുമോനെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചു എന്നാൽ പരിക്ക് ഗുരുതരം ആയതിനാൽ കോട്ടയത്തേക്ക് വിടുക്കയായിരുന്നു 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/102663/The head of the house was killed in a drunken conflict.)